അഴീക്കോട് സബ്സ്റ്റേഷനില്‍ നിന്നുള്ള വൈദ്യുതി വിതരണം മുടങ്ങും

post

നാഷണല്‍ ഹൈവേ വികസനവുമായി ബന്ധപ്പെട്ട് കണ്ണൂർ വളപട്ടണം കീരീയാടുള്ള 110 കെ.വി ലൈനും അനുബന്ധ ടവറും മാറ്റിസ്ഥാപിക്കുന്ന പ്രവൃത്തി നടക്കുന്നതിനാല്‍ ജൂണ്‍ 18 ന് രാവിലെ 8.30 മുതല്‍ വൈകുന്നേരം അഞ്ച് വരെ 110 കെ.വി അഴീക്കോട് സബ്സ്റ്റേഷനില്‍ നിന്നുള്ള വൈദ്യുതി വിതരണം മുടങ്ങുമെന്ന് മൈലാട്ടി ലൈന്‍ മെയിന്റനന്‍സ് സബ്ഡിവിഷന്‍ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.