ചോമ്പാൽ നോർത്ത് എൽ പി അങ്കണവാടി കം ക്രഷ് പ്രവർത്തനം ആരംഭിച്ചു

post

അഴിയൂർ ഗ്രാമപഞ്ചായത്തിൽ പാൽന പദ്ധതി പ്രകാരം ചോമ്പാൽ നോർത്ത് എൽ പി അങ്കണവാടിയോട് അനുബന്ധിച്ച് ക്രഷ് പ്രവർത്തനം ആരംഭിച്ചു. വടകര ഐസിഡിഎസ്സിന് കീഴിൽ പ്രവർത്തിക്കുന്ന ചോമ്പാൽ നോർത്ത് എൽ പി ക്രഷിൻ്റെ ഉദ്ഘാടനം വടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ പി ഗിരിജ നിർവഹിച്ചു. ആറ് മാസം മുതൽ ആറ് വയസുവരെയുള്ള കുട്ടികൾക്കാണ് പ്രവേശനം. രാവിലെ 7.30 മുതൽ വൈകിട്ട് ഏഴ് മണി വരെയാണ് ക്രഷിൻ്റെ പ്രവർത്ത സമയം.

ചടങ്ങിൽ അഴിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ആയിഷ ഉമ്മർ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ നിഷ പുത്തൻപുരയിൽ, വാർഡ് മെമ്പർ പ്രമോദ് മാട്ടാണ്ടി, ഐ സി ഡി എസ് സൂപ്പർവൈസർ ഷൈനി ബാലകൃഷ്ണൻ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ സംസാരിച്ചു. വടകര ഐസിഡിഎസ് സിഡിപിഒ കെ വി രജിഷ റിപ്പോർട്ട് അവതരിപ്പിച്ചു.