കുടുംബശ്രീ വര്‍ക്ക് ഷെഡ് ഉദ്ഘാടനം ചെയ്തു

post

പത്തനംതിട്ട ഓമല്ലൂര്‍ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ വാഴമുട്ടം പ്രതിഭ കുടുംബശ്രീയുടെ ഭക്ഷ്യ യൂണിറ്റിനായി നിര്‍മിച്ച വര്‍ക്ക് ഷെഡിന്റെ ഉദ്ഘാടനം പ്രസിഡന്റ് അഡ്വ ജോണ്‍സന്‍ വിളവിനാല്‍ നിര്‍വഹിച്ചു . ഗ്രാമപഞ്ചായത്ത് അംഗം ഷാജി ജോര്‍ജ് അധ്യക്ഷനായി. രണ്ട് വര്‍ക്ക് ഷെഡുകളാണ് തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി പഞ്ചായത്ത് നിര്‍മിക്കുന്നത്. ഫാദര്‍ റോയി മാത്യു, തൊഴിലുറപ്പ് മേറ്റ് ലിസി അച്ചന്‍കുഞ്ഞ്, തൊഴിലുറപ്പ് അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു .