അടൂർ സർക്കാർ സ്കൂളിൽ നിന്ന് ഉന്നതവിജയം: ആഷിഖ് ഫരിയാദിന് ജില്ലാ കളക്ടർ പുരസ്‌കാരം നൽകി

post

അടൂര്‍ സര്‍ക്കാര്‍ ബോയ്‌സ് സ്‌കൂളില്‍ നിന്ന് ഉന്നതവിജയം നേടിയ ബിഹാര്‍ സ്വദേശി ആഷിഖ് ഫരിയാദിനെ ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷണന്‍ പുരസ്‌കാരം നല്‍കി അനുമോദിച്ചു. അന്താരാഷ്ട്ര ബാലവേല വിരുധ ദിനാചരണത്തിന്റെ ഉദ്ഘാടനം അടൂര്‍ സര്‍ക്കാര്‍ ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിര്‍വഹിക്കുകയായിരുന്നു ജില്ലാ കലക്ടര്‍.

പ്ലസ്ടു വിന് മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടിയാണ് ആഷിഖ് താരമായത്. എം ഡി സലാഹുദ്ദീന്റെയും ജുലേഖയുടെയും മൂത്ത മകനാണ് ആഷിഖ്. കഴിഞ്ഞ എട്ടു വര്‍ഷമായി ആഷിഖിന്റെ കുടുംബം കേരളത്തിലുണ്ട്. സിവില്‍ സര്‍വീസ് നേടണമെന്നാണ് ആഷിഖിന് ആഗ്രഹം. പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദമെടുക്കാനുള്ള തയ്യാറെടുപ്പിലാണ്.