ഷോര്‍ട്ട് വീഡിയോ, സെൽഫി മത്സരം: എന്‍ട്രികള്‍ ക്ഷണിച്ചു

post

മുതിര്‍ന്ന പൗരന്മാരോടുളള അതിക്രമങ്ങള്‍ക്കെതിരെയുള്ള ബോധവല്‍ക്കരണ ദിനാചരണത്തിന്റെ ഭാഗമായി ജില്ലാ സാമൂഹ്യനീതി ഓഫീസിന്റെ ആഭിമുഖ്യത്തില്‍ ഷോര്‍ട്ട് വീഡിയോ, സെല്‍ഫി മത്സരങ്ങൾക്ക് എന്‍ട്രികള്‍ ക്ഷണിച്ചു. ഷോർട്ട് വീഡിയോ മത്സരത്തിൽ പങ്കെടുക്കുന്നവർ

'വീട്ടിലെ ചങ്ങാതി' ശീര്‍ഷകത്തില്‍ സ്വന്തം മുത്തശി മുത്തശന്മാരും പേരക്കുട്ടികളും തമ്മിലുള്ള അടുപ്പവും സൗഹൃദവും പ്രമേയമാക്കി മൂന്ന് മിനുട്ട് ദൈര്‍ഘ്യമുള്ള ഷോര്‍ട്ട് വീഡിയോ അയക്കണം.

സെല്‍ഫി മത്സരത്തിൽ പങ്കെടുക്കുന്നവർ സ്വന്തം മുത്തശി മുത്തശന്മാരോടൊത്തുള്ള സെല്‍ഫികള്‍ അയക്കണം. എൻട്രികൾ ptadsjoevents@gmail.com ല്‍ അയക്കണം. ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി, കോളജ് തലത്തിലുള്ള വിദ്യാര്‍ഥികള്‍ക്കാണ് അവസരം. അപേക്ഷകന്റെ പേര്, ഫോണ്‍ നമ്പര്‍, സ്‌കൂള്‍/കോളജിന്റെ പേര് എന്നിവ അപേക്ഷയില്‍ ഉള്‍പെടുത്തണം. അവസാന തീയതി ജൂണ്‍ 12 വൈകിട്ട് അഞ്ചുവരെ. ഫോണ്‍ :0468 2325168 , 8281999004.