ചാക്ക ഐ.ടി.ഐ : പരിശീലനം പൂർത്തിയാക്കിയ ട്രെയിനികൾ തുക കൈപ്പറ്റണം

തിരുവനന്തപുരം ചാക്ക ഗവ. ഐ.ടി.ഐയിൽ 2018 മുതൽ 2021 വരെ വർഷങ്ങളിൽ അഡ്മിഷൻ എടുത്ത് വിജയകരമായി പരിശീലനം പൂർത്തിയാക്കിയ ട്രെയിനികളിൽ നിന്നും അഡ്മിഷൻ സമയത്ത് Caution Money Deposit, Security Deposit ഇനത്തിൽ ഈടാക്കിയ തുകകൾ ഇനിയും തിരികെ ലഭിക്കാനുള്ളവർ ബാങ്ക് പാസ്ബുക്കിന്റെ പകർപ്പ്, അപേക്ഷ എന്നിവ സഹിതം ജൂൺ 15 നകം ചാക്ക ഐ ടി ഐ യിൽ ഹാജരാകണം.