നഗരത്തിൽ ജലവിതരണം മുടങ്ങും

നന്ദാവനം ബേക്കറി ജംഗ്ഷൻ റോഡിലെ വാണിയാർ തെരുവിന് അടുത്തായി വാട്ടർ അതോറിറ്റിയുടെ 315എം എം എച്.ഡി.പി.ഇ പൈപ്പ്ലൈനിലുണ്ടായ ചോർച്ച പരിഹരിക്കുന്നതിന്റെ ഭാഗമായി വെള്ളിയാഴ്ച 06.06.2025 രാവിലെ 11.00 മണി മുതൽ രാത്രി 12.00 മണി വരെ നന്ദാവനം, ബേക്കറി , ഊറ്റുകുഴി , സെക്രട്ടേറിയറ്റ്, ജിപിഒ, പുളിമൂട്, മാഞ്ഞാലിക്കുളം റോഡ്, ആയുർവേദ കോളേജ് , ഗാന്ധാരി അമ്മൻകോവിൽ റോഡ്, മേലേതമ്പാനൂർ, പുളിമൂട് എന്നീ സ്ഥലങ്ങളിൽ ജലവിതരണം തടസ്സപ്പെടും. ഉപഭോക്താക്കൾ വേണ്ട മുൻകരുതൽ സ്വീകരിക്കേണതാണെന്ന് വാട്ടർ അതോറിറ്റി അറിയിച്ചു.