യോഗ സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാം- ഓണ്‍ലൈനായി അപേക്ഷിക്കാം

സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ ആഭിമുഖ്യത്തിലുള്ള എസ്ആര്‍സി കമ്മ്യൂണിറ്റി കോളേജ് ജൂലൈ സെഷനില്‍ നടത്തുന്ന യോഗ സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാമിന് പത്താം ക്ലാസ് പാസായവര്‍ക്ക് ഓണ്‍ലൈനായി അപേക്ഷിക്കാം. പൊതു അവധി ദിവസങ്ങളിലാണ് യോഗദര്‍ശനത്തിലും യോഗാസന, പ്രാണായാമ പദ്ധതികളിലും സാമാന്യ ജ്ഞാനം ലഭിക്കുന്ന തരത്തിൽ പഠന പരിപാടി ചിട്ടപ്പെടുത്തിയത്. https://app.srccc.in/register വഴി ആപ്ലിക്കേഷന്‍ ഓണ്‍ലൈനായി സമര്‍പ്പിക്കാം. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ജൂണ്‍ 30. വിശദാംശങ്ങള്‍ www.srccc.in ല്‍ ലഭ്യമാണ്. കോഴിക്കോട് ജില്ലയിലെ പഠന കേന്ദ്രങ്ങള്‍: ഭാരതീയ വിദ്യാസംസ്ഥാപനപീഠം, വടകര - 9846807054, ഫ്രണ്ട്സ് യോഗ അക്കാദമി, വടകര - 9497646712.