ആർദ്രദീപം മാസ്റ്റർ വോളണ്ടിയർമാർക്ക് പരിശീലനം നൽകി

post

കണ്ണൂർ തലശ്ശേരി മെയിന്റനൻസ് ട്രൈബ്യൂണലിന്റെ നേതൃത്വത്തിൽ ആർദ്രദീപം മാസ്റ്റർ വോളണ്ടിയർമാർക്കുള്ള പരിശീലനം നൽകി. ജില്ലാ ആസൂത്രണസമിതി മിനി കോൺഫറൻസ് ഹാളിൽ സാമൂഹ്യനീതി ഡയറക്ടർ ഡോ അരുൺ എസ് നായർ ഉദ്ഘാടനം ചെയ്തു. തലശ്ശേരി സബ്കലക്ടർ കാർത്തിക് പാണിഗ്രഹി അധ്യക്ഷത വഹിച്ചു. വയോജന സംരക്ഷണ നിയമ ബോധവൽക്കരണം, വയോജന സംരക്ഷണ കേന്ദ്രത്തിൽ താമസിക്കുന്നവർക്ക് ആവശ്യമായ വിഭവസമാഹരണം,ഒറ്റപ്പെടൽ അനുഭവിക്കുന്ന വയോജനങ്ങൾക്ക് മാനസിക പിന്തുണ നൽകൽ എന്നീ ദൗത്യങ്ങളെ കുറിച്ചുള്ള പരിശീലന പരിപാടിയാണ് സംഘടിപ്പിച്ചത്.ജില്ലാ സാമൂഹ്യനീതി ഓഫീസർ പി ബിജു മുഖ്യപ്രഭാഷണം നടത്തി. കണ്ണൂർ ഗവ വൃദ്ധസദനം സൂപ്രണ്ട് രാധിക,ജില്ലാ വയോജന കമ്മിറ്റി അംഗം കെ ലീല, പ്രോബഷൻ ഓഫീസർ കെ ശുഹൈബ്, എൻ എസ് എസ് ജില്ലാ കോ ഓർഡിനേറ്റർ എൻ നിധീഷ്, ആർ ഡി ഒ ടെക്നിക്കൽ അസിസ്റ്റന്റ് പി നിഖിൽ എന്നിവർ സംസാരിച്ചു.