മെക്കാനിക്കൽ എഞ്ചിനീയറിംഗ് വിഭാഗം ലക്ചറർ തസ്തികയിൽ താൽക്കാലിക നിയമനം

post

എഴുകോൺ സർക്കാർ പോളിടെക്നിക്ക് കോളജിൽ മെക്കാനിക്കൽ എഞ്ചിനീയറിംഗ് വിഭാഗം ലക്ചറർ തസ്തികയിലേക്ക്, ദിവസവേതന അടിസ്ഥാനത്തിൽ താൽക്കാലിക നിയമനം നടത്തും. ബന്ധപ്പെട്ട വിഷയത്തിൽ ഒന്നാം ക്ലാസ്സ് ബിടെക്ക് ബിരുദം/തതുല്യം. ജൂൺ 12 ന് രാവിലെ 11 ന് യോഗ്യതാ സർട്ടിഫിക്കറ്റുകളുമായി പോളിടെക്നിക്ക് പ്രിൻസിപ്പൽ മുൻപാകെ ഹാജരാകണം. ഫോൺ: 0474 2484068.