റസിഡന്‍ഷ്യല്‍ ട്യൂട്ടര്‍മാരുടെ ഒഴിവ്

ഇടുക്കി ഐ.റ്റി.ഡി. പി ഓഫീസിന്റെ കീഴിലുള്ള ഇടുക്കി, കട്ടപ്പന, പൂമാല, പീരുമേട് എന്നീ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസിന്റെ പരിധിയിലുള്ള പ്രീ മെട്രിക് ഹോസ്റ്റലുകളിലെ റസിഡന്‍ഷ്യല്‍ ട്യൂട്ടര്‍മാരുടെ തസ്തികകളിലേയ്ക്ക് പട്ടിക വര്‍ഗ വിഭാഗത്തില്‍ പെട്ടതും ഇടുക്കി ജില്ലയില്‍ സ്ഥിരതാമസമുള്ളതുമായ 22 നും 35 നും ഇടയില്‍ പ്രായമുള്ള ബി.എഡ്. ബിരുദമുള്ള യുവതീ യുവാക്കളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. നിയമിക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 18,000 രൂപ ഓണറേറിയം ലഭിക്കും. നിയമനം ലഭിക്കുന്നവര്‍ ഹോസ്റ്റലില്‍ താമസിച്ച് സേവനം ചെയ്യേണ്ടതാണ്. താല്‍പ്പര്യമുള്ളവര്‍ ബയോഡേറ്റ, ജാതി, വരുമാനം, വിദ്യാഭ്യാസ യോഗ്യത, പ്രവര്‍ത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസല്‍ സഹിതം ജൂണ്‍ 17 ന് രാവിലെ 10ന് ഇടുക്കി ഐ.റ്റി.ഡി. പ്രോജക്റ്റ് ഓഫീസില്‍ നടത്തുന്ന വാക്ക് ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം. വിശദ വിവരങ്ങള്‍ക്ക്: 04862222399.