പള്ളിവാസല്‍ ജലവൈദ്യുത പദ്ധതി ഉദ്ഘാടനം: സ്വാഗത സംഘം രൂപീകരിച്ചു

60 മെഗാ വാട്ടായി ഉത്പാദനം വര്‍ധിപ്പിക്കുന്ന പള്ളിവാസല്‍ ജല വൈദ്യുത പദ്ധതിയുടെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് സ്വാഗത സംഘം രൂപീകരണ യോഗം ചേര്‍ന്നു. എം. എം മണി എംഎല്‍എ യോഗം ഉദ്ഘാടനം ചെയ്തു. ജില്ലയുടെ അഭിമാന നിമിഷമാണിതെന്ന് എംഎല്‍എ പറഞ്ഞു. വൈദ്യുതി ഉല്പാദനവും കാര്യക്ഷമതയും വര്‍ധിപ്പിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. യോഗത്തില്‍ എ. രാജ എംഎല്‍എ അധ്യക്ഷത വഹിച്ചു.
പരിപാടിയുടെ സുഗമമായ നടത്തിപ്പിനായി എംഎല്‍എമാരായ എം.എം മണി, എ. രാജ മുഖ്യരക്ഷാധികാരികളായും പള്ളിവാസല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി. ജി പ്രതീഷ് കുമാര്‍ കണ്‍വീനറായും പള്ളിവാസല്‍, വെള്ളത്തൂവല്‍ പഞ്ചായത്ത് അംഗങ്ങള്‍, കെ എസ് ഇ ബി ജീവനക്കാര്‍, വിവിധ രാഷ്ട്രീയ കക്ഷികളെയും ഉള്‍പെടുത്തി ആറ് സബ് കമ്മിറ്റികളും രൂപീകരിച്ചു.
പള്ളിവാസല്‍ പഞ്ചായത്ത് ഹാളില്‍ നടന്ന യോഗത്തില്‍ ജില്ലാ ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ സി. വി വര്‍ഗീസ്, ജില്ലാ പഞ്ചായത്ത് അംഗം ഭവ്യ കണ്ണന്, ബ്ലോക്ക് പഞ്ചായത്ത് അംഗം ജെ. അഖില, പള്ളിവാസല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി. ജി പ്രതീഷ് കുമാര്‍, വെള്ളത്തൂവല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജാന്‍സി ജോഷി, മൂന്നാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മണി മൊഴി, മുന്‍ എംഎല്‍എ എ. കെ മണി, കേരള ബാങ്ക് ഡയറക്ടര്‍ കെ.വി ശശി, കെഎസ്ഇബി ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ കെ. ബിജു, പള്ളിവാസല്‍ - വെള്ളത്തൂവല്‍ പഞ്ചായത്ത് അംഗങ്ങള്‍, വിവിധ രാഷ്ട്രീയ പ്രധിനിധികള്‍, കെ എസ് ഇ ബി ജീവനക്കാര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.