കമ്മ്യൂണിറ്റി സോഷ്യൽ വർക്കർ പദ്ധതി : അപേക്ഷ ക്ഷണിച്ചു

post

ട്രേസ് പദ്ധതി വഴി പ്രൊഫഷണൽ യോഗ്യതയുള്ളവർക്ക് പ്രായോഗിക പരിശീലനം നൽകുന്നതിന്റെ ഭാഗമായി എം എസ് ഡബ്ല്യു യോഗ്യതയുള്ള പട്ടികജാതി വിഭാഗക്കാരിൽനിന്നും അപേക്ഷ ക്ഷണിച്ചു. ഒരു വർഷ കാലാവധിയുള്ള പരിശീലനത്തിന് 21 മുതൽ 35 വയസ്സ് വരെയുള്ളവർക്ക് അപേക്ഷിക്കാം. ഉദ്യോഗാർഥികൾ നിശ്ചിത മാതൃകയിലുള്ള അപേക്ഷാഫോറത്തിനോടൊപ്പം ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം ജൂൺ അഞ്ചിനകം സിവിൽ സ്റ്റേഷൻ അനക്സിൽ പ്രവർത്തിക്കുന്ന കണ്ണൂർ ജില്ലാ പട്ടികജാതി വികസന ഓഫീസിൽ എത്തിക്കണം. ഇ മെയിൽ: ddoscknr@gmail.com, ഫോൺ: 0497 2700596