ഹോട്ടൽ മാനേജ്മെന്റ് കോഴ്സ്; അപേക്ഷ ക്ഷണിച്ചു

post

വിനോദ സഞ്ചാര വകുപ്പിന് കീഴിൽ കണ്ണൂർ ഒണ്ടേൻ റോഡിലെ ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ ഒരു വർഷത്തെ പി.എസ്.സി അംഗീകൃത തൊഴിലധിഷ്ഠിത ഹോട്ടൽ മാനേജ്‌മെന്റ് കോഴ്സുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. പ്ലസ് ടു പാസായവർക്ക് പ്രായപരിധിയില്ലാതെ അപേക്ഷിക്കാം. ഫ്രണ്ട് ഓഫീസ് ഓപ്പറേഷൻ, ഫുഡ് ആൻഡ് ബിവറേജ് സർവീസ്, ഫുഡ് പ്രൊഡക്ഷൻ, ബേക്കറി ആൻഡ് കൺഫെക്ഷണറി, ഹോട്ടൽ അക്കമേഡേഷൻ ഓപ്പറേഷൻ തുടങ്ങിയ ട്രേഡുകളിലാണ് പരിശീലനം.

എസ്.സി, എസ്.ടി, ഒ.ഇ.സി വിഭാഗക്കാർക്ക് സ്റ്റൈപ്പെന്റോടെ സൗജന്യമായും ജനറൽ, ഒ.ബി.സി വിഭാഗക്കാർക്ക് സർക്കാർ നിബന്ധനകൾക്ക് വിധേയമായി ഫീസ് ആനുകൂല്യത്തോടെയും പഠിക്കാം. www.fcikerala.org വെബ്സൈറ്റ് വഴിയും സ്ഥാപനത്തിൽ നേരിട്ടും ജൂൺ അഞ്ചിന് വൈകുന്നേരം അഞ്ചുവരെ അപേക്ഷിക്കാം. ഫോൺ : 0497 2706904, 9895880075