കോഴിപ്പിള്ളി ഗവ എൽ പി സ്കൂളിന്റെ പുതിയ മന്ദിരം ഉദ്ഘാടനം ചെയ്തു

1.87 കോടി രൂപ ചെലവഴിച്ച് നിർമ്മാണം പൂർത്തീകരിച്ച എറണാകുളം കോഴിപ്പിള്ളി ഗവ. എൽ.പി സ്കൂളിന്റെ പുതിയ മന്ദിരം വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ് ഉദ്ഘാടനം ചെയ്തു.കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ആരംഭിച്ച പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെ വിദ്യാലയങ്ങളുടെ മുഖച്ഛായ മാറ്റാൻ കഴിഞ്ഞെന്ന് മന്ത്രി പറഞ്ഞു.
പൊതുവിദ്യാഭ്യാസ രംഗത്തെ ശക്തിപ്പെടുത്തുക എന്നതാണ് സർക്കാരിന്റെ നയം. അതിന്റെ ഭാഗമായി സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളുടെ എല്ലാം നിലവാരം ഉയർത്താൻ കഴിഞ്ഞു. ഇപ്പോൾ ഉന്നത വിദ്യാഭ്യാസ രംഗത്തെ മികവുറ്റതാക്കാൻ സർക്കാർ പ്രത്യേക ഊന്നൽ നൽകി വരികയാണ്. വിദ്യാഭ്യാസ മേഖലയിൽ അതിവേഗത്തിലാണ് മാറ്റങ്ങൾ സംഭവിക്കുന്നത്, ആ മാറ്റത്തിനൊപ്പം കോതമംഗലവും ഉണ്ടെന്നത് ഏറെ സന്തോഷം നൽകുന്ന കാര്യമാണ്.
നൂറുവർഷത്തിനു മുകളിൽ പാരമ്പര്യമുള്ള കോഴിപ്പിള്ളി സ്കൂളിലെ ഇത്തരമൊരു പരിപാടിയിൽ പങ്കെടുക്കാൻ കഴിഞ്ഞതിൽ ഏറെ അഭിമാനമുണ്ട്. ആന്റണി ജോൺ എം.എൽ.എയുടെ നേതൃത്വത്തിൽ കഴിഞ്ഞ വർഷങ്ങളിലായി ബഹുമുഖ വികസന പ്രവർത്തനങ്ങളാണ് വിദ്യാഭ്യാസ രംഗത്ത് കോതമംഗലത്ത് നടന്നുവരുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഉദ്ഘാടന ചടങ്ങിൽ ആന്റണി ജോൺ എം.എൽ.എ അധ്യക്ഷത വഹിച്ചു. അഡ്വ. ഡീന് കുര്യാക്കോസ് എം.പി മുഖ്യാതിഥിയായി. വാരപ്പെട്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.കെ ചന്ദ്രശേഖരൻ നായർ, സംസ്ഥാന യുവജന ക്ഷേമ ബോർഡ് വൈസ് ചെയർമാൻ എസ്.സതീഷ്, കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡയാന നോബി, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു ശശി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.എം സെയ്ദ്, ക്ഷേമകാര്യാ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ദീപ ഷാജു, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ബേസിൽ യോഹന്നാൻ, എയ്ഞ്ചൽ മേരി ജോബി, പി.പി കുട്ടൻ, കെ.കെ ഹുസൈൻ, ദിവ്യ സലി, പ്രിയ സന്തോഷ്, സി.ശ്രീകല, ഷജി ബെസി, കോതമംഗലം ബി.പി.സി പി.എച്ച് ബിനിയത്ത് , സെക്രട്ടറി ഇൻചാർജ് കെ.കെ പ്രകാശ്, ഹെഡ്മാസ്റ്റർ പി.വി സണ്ണി, റിട്ടയേർഡ് ഹെഡ്മാസ്റ്റർമാരായ ഫ്രാൻസിസ് ജെ പുന്നോലിൽ, റ്റി.എസ് ഷൈല, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ ഷാജി വർഗീസ്, അഡ്വ.എ ആർ അനി, കോഴിപ്പിള്ളി സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ഹാൻസി പോൾ, പി.ടി.എ പ്രസിഡന്റ് എൻ.കെ ഷിയാസ് , മുൻ പി.ടി.എ പ്രസിഡന്റ് എൻ.വി ബിനോയി, സീനിയർ അസിസ്റ്റന്റ് കെ.എൻ ശ്രുതി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു .