മോഡൽ പോളിടെക്നിക് കോളേജിൽ ഗസ്റ്റ് ലക്ചറർ ഒഴിവ്

post

കേരള സർക്കാർ സ്ഥാപനമായ ഐ.എച്ച്.ആർ.ഡിയുടെ പൈനാവ് മോഡൽ പോളിടെക്നിക്ക് കോളേജിൽ ലക്ചറർ ഇൻ ഇലക്ട്രിക്കൽ എൻജിനിയറിംഗ് തസ്തികയിലേയ്ക്ക് താത്ക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.

യോഗ്യത: ഇലക്ട്രിക്കൽ എൻജിനീയറിംഗിൽ  ഫസ്റ്റ് ക്ലാസ് ബി.ടെക്ക് ബിരുദം.

താൽപ്പര്യമുള്ളവർ ബയോഡേറ്റയും, ഒറിജിനൽ സർട്ടിഫിക്കറ്റകളും, സർട്ടിഫിക്കറ്റുകളുടെ ഓരോ പകർപ്പം സഹിതം ജൂൺ 5 ഉച്ചയ്ക്ക് 1 മണിക്ക് കോളേജിൽ നേരിട്ട് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: 8547005084, 9496582763.