ലഹരി വിരുദ്ധ സേനയാകാൻ സ്കൂൾ കൗൺസിലർമാർ

post

നശാ മുക്ത ഭാരത് അഭിയാൻ ഡ്രഗ് ഫ്രീ കണ്ണൂർ ക്യാമ്പയിന്റെ ഭാഗമായി ജില്ലാ ഭരണകൂടത്തിന്റെയും സാമൂഹ്യ നീതി വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തിൽ സൈക്കോ സോഷ്യൽ സ്‌കൂൾ കൗൺസിലർമാർക്ക് പരിശീലനം നൽകി. പരിശീലന പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ രത്നകുമാരി നിർവഹിച്ചു. ജില്ലാ കളക്ടർ അരുൺ കെ വിജയൻ അധ്യക്ഷനായി. ജനങ്ങളിൽ ലഹരി അവബോധം ഉണ്ടാക്കുന്നതിനായി തയ്യാറാക്കിയ ഇൻഫർമേഷൻ എഡ്യൂക്കേഷൻ ആൻഡ് കമ്മ്യൂണിക്കേഷൻ ബ്രോഷർ ജില്ലാ കളക്ടറും, വിദ്യാഭ്യാസ ഉപ ഡയറക്ടർ ഡി ഷൈനിയും ചേർന്ന് പ്രകാശനം ചെയ്തു.

കുട്ടികളിലെ ലഹരി ഉപയോഗവും മാനസികാരോഗ്യവും എന്ന വിഷയത്തിൽ തലശ്ശേരി ജനറൽ ആശുപത്രി ജൂനിയർ സൈക്കാട്രി കൺസൾട്ടന്റ് ഡോ. മീനു മേരി വിൻസന്റ്, ലഹരി ഉപയോഗം- നേരത്തെയുള്ള തിരിച്ചറിയലും ശാസ്ത്രീയ ഇടപെടലും എന്ന വിഷയത്തിൽ ഡി എം എച്ച് പി സൈക്കാട്രിക് സോഷ്യൽ വർക്കർ കെ.വി നിഖിത വിനോദ്, മയക്കുമരുന്നിനെതിരെയുള്ള നിയമങ്ങളും ശിക്ഷയും എന്ന വിഷയത്തിൽ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ സലിം കുമാർ ദാസ് എന്നിവർ ക്ലാസ്സെടുത്തു. കുട്ടികളിലെ ലഹരി ഉപയോഗം തടയാനുള്ള സ്‌കൂൾതല കർമപരിപാടികൾ എന്ന വിഷയത്തിൽ നടന്ന പാനൽ ചർച്ചയിൽ ഡിഡിഇ ഡി. ഷൈനി, എഎസ്ഐ ടി രാജീവൻ വേങ്ങാട്, ഐ സി ഡി എസ് ഡിപിഒ സി.എ ബിന്ദു, ഡെപ്യൂട്ടി ഡിഎംഒ ഡോ. രേഖ, എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ സലീം കുമാർ ദാസ്, ഒ എസ് ഡബ്ല്യൂ സി കൗൺസിലർ പ്രതിനിധി എം സമീന, ഡി എം എച്ച് പി സൈക്കാട്രിക് സോഷ്യൽ വർക്കർ കെ.വി നിഖിത വിനോദ് എന്നിവർ പങ്കെടുത്തു. ജില്ലാ സാമൂഹ്യനീതി ഓഫീസർ പി ബിജു മോഡറേറ്ററായി. കണ്ണൂർ ജില്ലാപഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്ന പരിപാടിയിൽ വിമുക്തി ജില്ലാ കോ-ഓർഡിനേറ്റർ സുജിത്ത്, എൻ എം ബി എ ജില്ലാ നോഡൽ ഓഫീസർ പി.കെ നാസർ, എൻ എം ബി എ ജില്ലാ കോ-ഓർഡിനേറ്റർ കെ ബേബി ജോൺ തുടങ്ങിയവർ സംസാരിച്ചു.