927 സൗജന്യ കിറ്റ് വിതരണം ചെയ്തു
ആലപ്പുഴ : ജില്ലയില്‍ ഇന്ന് ആകെ 927 സൗജന്യ പലവ്യഞ്ജന കിറ്റ് വിതരണം ചെയ്തതെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ പി മുരളീധരന്‍ നായര്‍ പറഞ്ഞു. പട്ടിക വര്‍ഗ വിഭാഗമടക്കമുള്ള അന്ത്യോദയ അന്നയോജന വിഭാഗത്തിനാണ് ആദ്യ ഘട്ടത്തില്‍ വിതരണം. ചെങ്ങന്നൂര്‍ താലൂക്കില്‍ 121, ചേര്‍ത്തല താലൂക്കില്‍ 124, കാര്‍ത്തികപ്പള്ളിയില്‍ 32 മാവേലിക്കര 650 എന്നിങ്ങനെയാണ് സൗജന്യ കിറ്റുകളുടെ വിതരണം.
മാവേലിക്കര താലൂക്കിലെ സൗജന്യ കിറ്റുകളുടെ വിതരണോദ്ഘാടനം ചെട്ടികുളങ്ങര പഞ്ചായത്തിലെ 145 ആം നമ്പര്‍ റേഷന്‍ ഡിപ്പോയില്‍ ,താലൂക്ക് സപ്ലൈ ഓഫീസര്‍ ജി.മിനി നിര്‍വഹിച്ചു. കാര്‍ത്തിക പള്ളി താലൂക്കിലെ ട്രൈബല്‍ കിറ്റിന്റെ വിതരണം താലൂക്ക് സപ്ലൈ ആഫീസര്‍ എ.നിസാര്‍ നിര്‍വഹിച്ചു.