മേൽപാലം നിർമ്മാണം: മൂന്നു മാസത്തേക്ക് ഗതാഗത നിയന്ത്രണം

post

തിരുവനന്തപുരം - കന്യാകുമാരി റെയിൽവേ ഡിവിഷനുമായി ബന്ധപ്പെട്ട് റെയിൽവേ മേൽപ്പാലം നിർമ്മാണപ്രവൃത്തി പുരോഗമിക്കുന്നതിനാൽ ഉദിയൻ കുളങ്ങര മുതൽ പാർക്ക് ജംഗ്ഷൻ വരെയുള്ള റോഡ് മൂന്ന് മാസത്തേക്ക് അടച്ചു. നെയ്യാറ്റിൻകരയിൽ നിന്നും കാരക്കോണത്തേക്ക് അമരവിള, പാർക്ക് ജംഗ്ഷൻ, മഞ്ചവിളാകം വഴിയും കാരക്കോണത്ത് നിന്നും നെയ്യാറ്റിൻകരയിലേക്ക് മണിവിള, പെരുവിള, പരശുവയ്ക്കൽ വഴിയും വാഹനങ്ങൾ തിരിച്ചു വിടുന്നതാണ്. ഈ റൂട്ടുകളിൽ കെഎസ്ആർടിസി ബസ് സ്റ്റോപ്പുകൾ ക്രമീകരിക്കുമെന്നും ജില്ല കളക്ടർ അറിയിച്ചു.