പട്ടികജാതി വകുപ്പിന് കീഴിൽ ട്യൂഷന്‍ അധ്യാപക നിയമനം

post

പട്ടികജാതി വകുപ്പിന്റെ കീഴിലുള്ള കണ്ണൂർ അഴീക്കോട് വന്‍കുളത്ത് വയല്‍ ഗവ. പ്രീമെട്രിക് ഹോസ്റ്റലില്‍ അഞ്ച് മുതല്‍ പത്താംക്ലാസ്സ് വരെയുള്ള വിദ്യാര്‍ഥിനികള്‍ക്ക് ട്യൂഷന്‍ അധ്യാപകരെ നിയമിക്കുന്നു. ഹൈസ്‌കൂള്‍ വിഭാഗത്തിലേക്ക് ഹിന്ദി, കണക്ക്, സയന്‍സ് (നാച്ചുറല്‍ സയന്‍സ്, ഫിസിക്കല്‍ സയന്‍സ്) ഇംഗ്ലീഷ്, സോഷ്യല്‍ സയന്‍സ് വിഷയങ്ങളില്‍ ബിരുദവും ബി എഡും ഉള്ളവര്‍ക്കും യു.പി വിഭാഗത്തിലേക്ക് ബിരുദവും ബി എഡ് അല്ലെങ്കില്‍ ടിടിസി യോഗ്യതയുള്ളവര്‍ക്കും അപേക്ഷിക്കാം. ഹിന്ദി രണ്ടാം ഭാഷ എടുത്തവര്‍ക്ക് മുഗണന. സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുമായി ജൂണ്‍ ആറിനകം ജില്ലാ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസില്‍ അപേക്ഷ നല്‍കണം. ഇ മെയില്‍: scdokannur@gmail.com