ഡയറി പ്രമോട്ടര്‍; അപേക്ഷ ക്ഷണിച്ചു

ക്ഷീരവികസന വകുപ്പ് വാര്‍ഷിക പദ്ധതി 2025-2026 തീറ്റപ്പുല്‍കൃഷി വ്യാപന പദ്ധതി നടപ്പാക്കുന്നതിന് ഇടുക്കി ജില്ലയിലെ വാത്തിക്കുടി ക്ഷീരവികസന യൂണിറ്റ് ഓഫീസിലേക്ക് പരമാവധി 10 മാസക്കാലയളവിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ ഡയറി പ്രമോട്ടറെ നിയമിക്കുന്നു. ബ്ലോക്ക് പരിധിയില്‍ നിന്നും നിബന്ധനകള്‍ പ്രകാരം ജോലി ചെയ്യാന്‍ താത്പര്യമുളളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.
തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 8000/- രൂപ ഇന്‍സെന്റീവ് നല്‍കും. അപേക്ഷകള്‍ നിര്‍ദ്ദിഷ്ട മാതൃകയില്‍ തയ്യാറാക്കി അതത് യൂണിറ്റ് ഓഫീസില്‍ സമര്‍പ്പിക്കണം. അപേക്ഷകര്‍ 18 നും 45 നും ഇടയില്‍ പ്രായമുളളവരും (01/01/2025ന്) കുറഞ്ഞത് പത്താം ക്ലാസ് വിജയിച്ചവരു മായിരിക്കണം. കമ്പ്യൂട്ടര്‍ പരിജ്ഞാനം അഭിലഷണീയം. ഡയറി പ്രമോട്ടറായി മുന്‍പ് സേവനമനുഷ്ഠിച്ചിട്ടുളളവര്‍ക്ക് ആ സേവനകാലയളവ് പ്രായപരിധിയില്‍ ഇളവ് അനുവദിക്കും. പ്രവൃത്തി പരിചയമുളളവര്‍ക്ക് മുന്‍ഗണന നല്‍കും. ക്ഷീരവികസന യൂണിറ്റ് പരിധിയിൽ താമസിക്കുന്നവർക്ക് മാത്രമേ അപേക്ഷ സമർപ്പിക്കുവാന്‍ അവസരം ഉണ്ടാകുകയുള്ളൂ. അപേക്ഷകര്‍ എസ്എസ്എല്‍സി ബുക്കിന്റെ പകര്‍പ്പ് (ആദ്യ പേജ്, മാര്‍ക്ക് ലിസ്റ്റ്) അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം. അപേക്ഷാ ഫോറത്തില്‍ അപേക്ഷകന്റെ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ പതിക്കേണ്ടതാണ്.
അപേക്ഷകര്‍ക്കുളള അഭിമുഖം തൊടുപുഴ മിനി സിവില്‍ സ്റ്റേഷനില്‍ മൂന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ഇടുക്കി ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസില്‍ വച്ച് ജൂണ്‍ 5 ന് രാവിലെ 10.30 ന് നടത്തും. ഇന്റര്‍വ്യൂവിന് ഹാജരാകുമ്പോള്‍ അസല്‍ രേഖകള്‍ ഹാജരാക്കണം. തിരഞ്ഞെടുക്കപ്പെടുന്നവരുടെ റാങ്ക് ലിസ്റ്റ് ജൂണ്‍ 5 ന് വൈകീട്ട് 4 ന് പ്രസിദ്ധീകരിക്കും. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ക്ഷീരപരിശീലന കേന്ദ്രത്തില്‍ ബന്ധപ്പെട്ട വിഷയത്തില്‍ പരിശീലനം ഉണ്ടായിരിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂണ്‍ രണ്ടിന് വൈകീട്ട് 3 വരെയാണ്. അതത് ക്ഷീരവികസന യൂണിറ്റില്‍ അപേക്ഷ സ്വീകരിക്കും. അപേക്ഷാ ഫോറം അതത് ബ്ലോക്ക് ക്ഷീരവികസന ഓഫീസില്‍ ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് അതത് ക്ഷീരവികസന ഓഫീസുമായി ബന്ധപ്പെടുക.