ജില്ലാ ആശുപത്രിയില്‍ ലാബ് ടെക്നീഷ്യന്‍ ഒഴിവ്

post

ജില്ലാ ആശുപത്രിയില്‍ ലാബ് ടെക്നീഷ്യന്‍ തസ്തികയിലേക്ക് താല്‍ക്കാലികാടിസ്ഥാനത്തില്‍ അപേക്ഷ ക്ഷണിച്ചു. പ്ലസ് ടു സയന്‍സിനോടൊപ്പം മെഡിക്കല്‍ എജ്യൂക്കേഷന്‍ ഡയറക്ടറേറ്റില്‍ നിന്നും രണ്ട് വര്‍ഷ മെഡിക്കല്‍ ലബോറട്ടറി ടെക്നോളജി ഡിപ്ലോമയുള്ളവര്‍ക്കും കെ യു എച്ച് എസ് അംഗീകരിച്ച ബി എസ് സി എംഎല്‍ടിയോടൊപ്പം പാരാമെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ക്കും അപേക്ഷിക്കാം. ഉദ്യോഗാര്‍ഥികള്‍ ബയോഡാറ്റ, ഐഡന്റിറ്റി രേഖ, യോഗ്യത, മേല്‍വിലാസം എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജൂണ്‍ മൂന്നിന് രാവിലെ 10.30 ന് ജില്ലാ ആശുപത്രി സൂപ്രണ്ട് മുമ്പാകെ അഭിമുഖത്തിന് എത്തണം.