വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് മേയ് 28ന് അവധി

post

കലാവസ്ഥ നിരീക്ഷണ വകുപ്പ് ജില്ലയിൽ മേയ് 28ന് റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ ട്യൂഷൻ സെന്ററുകൾ, മദ്രസകൾ, അങ്കണവാടികൾ, പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ അവധി പ്രഖ്യാപിച്ചു. റസിഡൻഷൽ സ്‌കൂളുകൾ, റസിഡൻഷൽ കോളേജുകൾ, സർവ്വകലാശാലാ പരീക്ഷകൾ, പി.എസ്. സി പരീക്ഷകൾ എന്നിവക്ക് അവധി ബാധകമല്ല.