വിജ്ഞാന കേരളം : തൊഴിൽ മേള മെയ് 31 ന്

വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി കണ്ണൂർ പാലയാട് അസാപ് കേരള കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ തൊഴിൽ മേള സംഘടിപ്പിക്കുന്നു. ഉദ്യോഗാർഥികൾ ബയോഡാറ്റയും അനുബന്ധ സർട്ടിഫിക്കറ്റുകളും സഹിതം മെയ് 31 ന് രാവിലെ 9.30 ന് എത്തണം. https://forms.gle/FnQ7ve6cTAwCgHVg6 എന്ന ലിങ്ക് വഴിയോ 9495999712 എന്ന നമ്പറിലേക്ക് ജോബ്ഫെയർ എന്ന് വാട്സ്ആപ്പ് ചെയ്തോ സൗജന്യമായി രജിസ്റ്റർ ചെയ്യാം.