സ്വീപ്പർ, കുക്ക് ഒഴിവ്; കൂടിക്കാഴ്ച്ച 27 ന്

കണ്ണൂർ റൂറൽ ജില്ലാ പോലീസ് ഡിഎച്ച്ക്യൂ ക്യാമ്പിൽ ക്യാമ്പ് ഫോളോവർ തസ്തികയിൽ നിലവിലുള്ള മൂന്ന് ഒഴിവിലേക്ക് സ്വീപ്പർ (രണ്ട്), കുക്ക് (ഒന്ന്) 710/രൂപ നിരക്കിൽ ദിവസ വേതനാടിസ്ഥാനത്തിൽ 59 ദിവസത്തേക്ക് താൽക്കാലികമായി നിയമിക്കുന്നു. അഭിമുഖം മെയ് 27 ന് രാവിലെ 11 മണിക്ക് റൂറൽ ജില്ലാ പോലീസ് ആസ്ഥാനത്ത് നടക്കും. മുൻ പരിചയമുള്ളവർ വോട്ടർ ഐഡി/ആധാർ, പ്രവൃത്തി പരിചയം തെളിയിക്കുന്ന രേഖകൾ സഹിതം എത്തണം.