മോഡൽ റെസിഡൻഷ്യൽ സ്‌കൂളിൽ പ്രവേശന പരീക്ഷ 26 ന്

post

പട്ടികവർഗ വികസന വകുപ്പിന്റെ പട്ടുവം കയ്യന്തടം ഗവ. മോഡൽ റെസിഡൻഷ്യൽ സ്‌കൂളിൽ 2025-26 അധ്യയന വർഷം അഞ്ച്, ആറ്, ഏഴ്, എട്ട് ക്ലാസുകളിലെ ഒഴിവുകളിലേക്ക് പട്ടികവർഗ വിഭാഗത്തിലെ ആൺകുട്ടികൾക്ക് പ്രവേശനം നൽകുന്നു. പ്രവേശന പരീക്ഷ മേയ് 26 ന് രാവിലെ 11 മണിക്ക് സ്‌കൂളിൽ നടത്തും. കുടുംബ വാർഷിക വരുമാന പരിധി രണ്ട് ലക്ഷം രൂപ. ഫോൺ :8848242535, 9496284860.