സൗജന്യ ഹോക്കി പരിശീലനത്തിന് അവസരം

കൊല്ലം ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ന്യൂ ഹോക്കി സ്റ്റേഡിയത്തില്‍ ഖേലോ ഇന്ത്യ പദ്ധതി പ്രകാരം നടത്തുന്ന ഹോക്കി ഡേ ബോര്‍ഡിങ് പരിശീലന കേന്ദ്രത്തിലേക്ക് കായിക താരങ്ങളെ തെരഞ്ഞെടുക്കുന്നു. ആറാം ക്ലാസ് മുതല്‍ പ്ലസ് ടു വരെ പഠിക്കുന്നവര്‍ക്ക് പങ്കെടുക്കാം. പരിശീലനം സൗജന്യം. കോര്‍പ്പറേഷന്‍ പരിധിയിലുള്ളവര്‍ക്ക് മുന്‍ഗണന. പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, വയസ് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, മേല്‍വിലാസം, പഠിക്കുന്ന ക്ലാസ് തെളിയിക്കുന്ന രേഖകള്‍ സഹിതം മെയ് 24 രാവിലെ 7.30 ന് ന്യൂ ഹോക്കി സ്റ്റേഡിയത്തില്‍ റിപ്പോര്‍ട്ട് ചെയ്യണം. ഫോണ്‍: 0474 2746720.