ഗ്രാഫിക്ക് ഡിസൈനര്‍, ആനിമേറ്റര്‍ കോഴ്സുകളിലേക്ക് പ്രവേശനം ആരംഭിച്ചു

post

പടിയൂര്‍ ഗവ. ഹയര്‍സെക്കന്ററി സ്‌കൂള്‍ സ്‌കില്‍ ഡെവലപ്മെന്റ് സെന്ററില്‍ ഒരുവര്‍ഷ ഗ്രാഫിക്ക് ഡിസൈനര്‍, ആനിമേറ്റര്‍ കോഴ്സുകളിലേക്ക് പ്രവേശനം ആരംഭിച്ചു. എസ്എസ്എല്‍സി പാസായ 15 നും 23 വയസ്സിനുമിടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. പൂരിപ്പിച്ച അപേക്ഷകള്‍ മെയ് 24 നകം സ്‌കൂളില്‍ ലഭിക്കണം. അപേക്ഷാഫോറം ഓഫീസില്‍ നിന്നോ http://ssakerala.in ല്‍ നിന്നോ ലഭിക്കും. ഫോണ്‍: 0460 2273700, 9645622150