പ്ലസ്ടു പരീക്ഷ; മത്സ്യത്തൊഴിലാളി ബോര്‍ഡ് പാരിതോഷികം നല്‍കും

പ്ലസ്ടു പരീക്ഷയില്‍ ഉന്നത വിജയം കരസ്ഥമാക്കിയ മത്സ്യത്തൊഴിലാളികളുടേയും അനുബന്ധ മത്സ്യത്തൊഴിലാളികളുടേയും മക്കള്‍ക്ക് മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ നിന്നും പാരിതോഷികം നല്‍കുന്നു. പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷകളില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയവര്‍ക്ക് 5000 രൂപ ലഭിക്കും. വെള്ളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷയോടൊപ്പം മത്സ്യത്തൊഴിലാളി/ അനുബന്ധ മത്സ്യത്തൊഴിലാളി പാസ്സ്ബുക്ക്, പഠിച്ച സ്‌ക്കൂളില്‍ നിന്നും സാക്ഷ്യപ്പെടുത്തിയ മാര്‍ക്ക് ലിസ്റ്റ്, കുട്ടിയുടെ ആധാര്‍ കാര്‍ഡ്, ബാങ്ക് പാസ്സ്ബുക്ക് എന്നിവയുടെ പകര്‍പ്പുകളും പാസ്സ്പോര്‍ട്ട് സൈസ് ഫോട്ടോയും സഹിതം മെയ് 30 നകം അതാത് ഫിഷറീസ് ഓഫീസുകളില്‍ എത്തിക്കണം. ഇ മെയില്‍: matsyacnnr@gmail.com, ഫോണ്‍: 0497 2734587