എംപ്ലോയബിലിറ്റി സെന്റർ രജിസ്ട്രേഷൻ ക്യാമ്പ് 23 ന്

post

സ്വകാര്യ സ്ഥാപനങ്ങളിലേക്ക് ജോലി ലഭിക്കുന്നതിനായി ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ തളിപ്പറമ്പ് ടൗൺ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ മെയ് 23 ന് രാവിലെ പത്ത് മുതൽ ഒരു മണി വരെ വൺ ടൈം രജിസ്ട്രേഷൻ ക്യാമ്പ് സംഘടിപ്പിക്കുന്നു. 50 വയസിൽ താഴെ പ്രായമുള്ളവർക്ക് രജിസ്റ്റർ ചെയ്യാം. ഉദ്യോഗാർഥികൾ ആധാർ/ വോട്ടേഴ്സ് ഐഡി/ പാസ്പോർട്ട്/ പാൻ കാർഡ്, ഇ മെയിൽ ഐഡി, ഫോൺ നമ്പർ, പാസ്പോർട്ട് സൈസ് ഫോട്ടോ, 250 രൂപ ഫീസ് എന്നിവ സഹിതം രജിസ്ട്രേഷന് എത്തണം. എംപ്ലോയബിലിറ്റി സെന്ററിന്റെ ആജീവനാന്ത രജിസ്ട്രേഷൻ ചെയ്താൽ തുടർന്നു നടക്കുന്ന എല്ലാ അഭിമുഖങ്ങളിലും പങ്കെടുക്കാം. ഫോൺ: 0497 2707610, 628294206