ശുചീകരണ തൊഴിലാളികളെ ആദരിച്ചു

post

ശുചിത്വ മാലിന്യ സംസ്‌കരണത്തിൽ മികച്ച പ്രവർത്തനം നടത്തിയ കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലെ ശുചീകരണ തൊഴിലാളികളെ എം. വിജിൻ എംഎൽഎ ആദരിച്ചു. മെഡിക്കൽ കോളേജിലെ മാലിന്യ സംസ്‌കരണ പ്രവർത്തനങ്ങൾ സംബന്ധിച്ച് ഹരിത കേരളം മിഷൻ, ശുചിത്വ മിഷൻ എന്നിവയുടെ നേതൃത്വത്തിൽ തയ്യാറാക്കിയ വെയ്സ്റ്റ് ഓഡിറ്റ് റിപ്പോർട്ടും എംഎൽഎ പ്രകാശനം ചെയ്തു. കടന്നപ്പള്ളി - പാണപ്പുഴ ഗ്രാമപഞ്ചായത്ത്, ഹരിത കേരളം മിഷൻ, ശുചിത്വ മിഷൻ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ മെഡിക്കൽ എഡ്യുക്കേഷൻ ഹാളിൽ നടന്ന പരിപാടിയിൽ കടന്നപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി സുലജ അധ്യക്ഷയായി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മോഹനൻ, മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ. സൈറു ഫിലിപ്പ്, സൂപ്രണ്ട് ഡോ. കെ സുദീപ്, വൈസ് പ്രിൻസിപ്പൽ ഡോ. ഷീബ ദാമോദർ, കടന്നപ്പള്ളി - പാണപ്പുഴ ഗ്രാമപഞ്ചായത്ത്് സെക്രട്ടറി ഷിബു കരുൺ തുടങ്ങിയവർ സംസാരിച്ചു.