കൊട്ടിയൂർ ക്ഷേത്രത്തിൽ വൊളന്റിയർ വിമുക്തഭടന്മാരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു

കൊട്ടിയൂർ ക്ഷേത്രത്തിലെ സുരക്ഷാ വൊളന്റിയർമാരായി ഹിന്ദുമത വിശ്വാസികളായ 55 വയസ്സിൽ താഴെയുള്ള വിമുക്തഭടൻമാർക്ക് അപേക്ഷിക്കാം. ജില്ലാ സൈനികക്ഷേമ ഓഫീസിൽ രജിസ്ട്രേഷൻ ചെയ്ത എംപ്ലോയ്മെന്റ് രജിസ്ട്രേഷൻ കാർഡ്, വിമുക്തഭട ഐഡന്റിറ്റി കാർഡ് എന്നിവയുടെ പകർപ്പ് സഹിതമുള്ള അപേക്ഷ ജില്ലാ സൈനിക ക്ഷേമ ഓഫീസിൽ മെയ് 22 ന് വൈകുന്നേരം അഞ്ചിനകം ലഭിക്കണം.