ഇടുക്കി ജുവനൈൽ ജസ്റ്റിസ് ബോർഡിൽ അസിസ്റ്റന്റ് കം ഡാറ്റാ എൻട്രി ഓപ്പറേറ്റർ

തൊടുപുഴ മുട്ടത്ത് പ്രവർത്തിക്കുന്ന ഇടുക്കി ജുവനൈൽ ജസ്റ്റിസ് ബോർഡിൽ ഒഴിവുള്ള അസിസ്റ്റന്റ് കം ഡാറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ 89 ദിവസത്തേക്ക് നിയമനം നടത്തുന്നു. യോഗ്യത: പ്ലസ് ടു/തത്തുല്യം, കംപ്യൂട്ടർ പരിജ്ഞാനത്തിൽ ഡിപ്ലോമ/സർട്ടിഫിക്കറ്റ്. പ്രായപരിധി 40 വയസ്.
സമാന തസ്തികയിൽ പ്രവർത്തി പരിചയമുള്ള ഉദ്യോഗാർഥികൾക്ക് മുൻഗണന ഉണ്ടായിരിക്കും. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ വെള്ളപേപ്പറിൽ തയാറാക്കിയ അപേക്ഷയോടൊപ്പം യോഗ്യത, പ്രവൃത്തി പരിചയം, പ്രായം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം മെയ് 21 രാവിലെ 10 ന് ഇടുക്കി കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കുന്ന വാക്ക് ഇൻ ഇൻവ്യൂവിന് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് 7510365192, 6282406053.