പോലീസുദ്യോഗസ്ഥര്‍ക്ക് ക്ഷീണമകറ്റാന്‍ ഒ ആര്‍ എസ് പാനീയം

post

തൃശൂര്‍ : കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ പൊരിവെയിലത്ത് വാഹനപരിശോധനാ ഡ്യൂട്ടികളും പട്രോളിങ്ങ് ഡ്യൂട്ടികളും നിര്‍വ്വഹിക്കുന്ന പോലീസുദ്യോഗസ്ഥര്‍ക്ക് ക്ഷീണമകറ്റാന്‍ ഡ്യൂട്ടി സ്ഥലങ്ങളില്‍ ഒ ആര്‍ എസ് പാനീയം എത്തിച്ചു നല്‍കും. മരുന്ന് ഉത്പാദകരായ സിപ്ല ഹെല്‍ത്ത് കെയര്‍ കമ്പനിയാണ് സാമൂഹ്യ ഉത്തരവാദിത്ത പദ്ധതിയില്‍ ഉള്‍പെടുത്തി ഒ ആര്‍ എസ് പാനീയം ലഭ്യമാക്കിയത്. തൃശൂര്‍ സിറ്റി പോലീസ് ഓഫീസില്‍ നടന്ന ചടങ്ങില്‍ സിപ്ല കമ്പനി പ്രതിനിധി വിനോദ് ചന്ദ്രനില്‍ നിന്നും സിറ്റി പോലീസ് കമ്മീഷ്ണര്‍ ആദിത്യ ആര്‍ ഉല്‍പന്നം ഏറ്റുവാങ്ങി. തുടര്‍ന്ന് തൃശൂര്‍ നഗരത്തില്‍ വിവിധ ഇടങ്ങളിലും വാണിയമ്പാറ ജില്ലാ അതിര്‍ത്തിയിലും ഡ്യൂട്ടി നിര്‍വ്വഹിക്കുന്ന പോലീസുദ്യോഗസ്ഥര്‍ക്ക് കമ്മീഷണര്‍ നേരിട്ട് ഒ ആര്‍ എസ് പാനീയം വിതരണം ചെയ്തു.