ക്ഷേത്രകലാ അക്കാദമിയുടെ ഹ്രസ്വകാല കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

ക്ഷേത്രകലാ അക്കാദമി നടത്തുന്ന ചെണ്ട, ചുവര്‍ ചിത്രം, മോഹിനിയാട്ടം, ശാസ്ത്രീയ സംഗീതം, ഓട്ടന്‍തുള്ളല്‍ എന്നീ ക്ഷേത്ര കലകളുടെ ഹ്രസ്വകാല കോഴ്സുകളിലേക്ക് എട്ട് മുതല്‍ 18 വയസ്സു വരെയുള്ള കുട്ടികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. സ്‌കൂള്‍ അവധി ദിവസങ്ങളിലാണ് ക്ലാസ്സുകള്‍. www.kshethrakalaacademy.org വെബ്‌സൈറ്റില്‍ നിന്നും അപേക്ഷാ ഫോറം ഡൗണ്‍ലോഡ് ചെയ്ത് കുട്ടിയുടെ പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം അപേക്ഷിക്കാം. നേരത്തെ പ്രാഥമിക കോഴ്സുകളില്‍ പരിശീലനം പൂര്‍ത്തീകരിച്ചവര്‍ തുടര്‍ കോഴ്സുകളിലേക്കുള്ള അപേക്ഷകളും സമര്‍പ്പിക്കണം. അപേക്ഷകള്‍ സെക്രട്ടറി, ക്ഷേത്രകലാ അക്കാദമി, മാടായിക്കാവ്, പഴയങ്ങാടി പി ഒ, കണ്ണൂര്‍ - 670303 എന്ന വിലാസത്തില്‍ മെയ് 29 നകം ലഭിക്കണം.