ലോക ക്ഷീരദിനം: വിദ്യാര്‍ഥികള്‍ക്കായി മത്സരങ്ങള്‍

ലോക ക്ഷീരദിനത്തോടനുബന്ധിച്ച് ഓച്ചിറ കല്ലൂര്‍മുക്ക് ഐ.ഒ.സി. പമ്പിന് എതിര്‍വശത്തുള്ള ക്ഷീരോല്‍പന്ന നിര്‍മാണ പരിശീലന വികസന കേന്ദ്രത്തില്‍ മെയ് 22ന് രാവിലെ ഒമ്പത് മുതല്‍ യു.പി, ഹൈസ്‌കൂള്‍/ ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്കായി ഡയറി ക്വിസ്, ചിത്രരചന (വാട്ടര്‍ കളര്‍), ഉപന്യാസ മത്സരം നടത്തും. പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ മെയ് 19 ന് വൈകിട്ട് അഞ്ചിനകം രജിസ്റ്റര്‍ ചെയ്യണം. സ്‌കൂളിലെ തിരിച്ചറിയല്‍ കാര്‍ഡ് ഹാജരാക്കണം. ഫോണ്‍: 0476-2698550, 8089391209.