ഉപ്പുകുന്ന് കള്ളിക്കൽ അംബേദ്കർ സെറ്റിൽമെന്റ് വികസന പദ്ധതികളുടെ നിർമ്മാണ ഉദ്ഘാടനം നടത്തി

ഉപ്പുകുന്ന് കള്ളിക്കൽ അംബേദ്കർ സെറ്റിൽമെന്റ് വികസനപദ്ധതികളുടെ നിർമാണ ഉദ്ഘാടനം പി.ജെ ജോസഫ് എം.എൽ.എ നിർവഹിച്ചു. കള്ളിക്കൽ ജംഗ്ഷനിൽ നടന്ന യോഗത്തിൽ ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടോമി തോമസ് കാവാലം അധ്യക്ഷത വഹിച്ചു.
ഇളംദേശം ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള ഉടുമ്പന്നൂർ ഗ്രാമപഞ്ചായത്തിലെ ഉപ്പുകുന്ന് കള്ളിക്കൽ പട്ടികവർഗ നഗറിനെ യാണ് അംബേദ്കർ സെറ്റിൽമെന്റ് വികസന പദ്ധതിക്കായി തെരഞ്ഞെടുത്തിട്ടുള്ളതാണ്.
പദ്ധതി നടത്തിപ്പിന്റെ ചുമതല ഇളംദേശം ബ്ലോക്ക് പഞ്ചായത്തിനാണ്. അടിസ്ഥാന സൗകര്യങ്ങളുടെ വികസനം, സാമ്പത്തിക ഉന്നമനത്തിനായുള്ള പ്രവർത്തനങ്ങൾ, വീട് മെയിന്റനൻസ്, എന്നിവയാണ് ഈ പദ്ധതിയിലൂടെ നടപ്പാക്കുന്നത്.
റോഡ്, പാലം മുതലായ അടിസ്ഥാന സൗകര്യ വികസനത്തിന് ആകെ 71,75000 രൂപയും, വീട് മെയിന്റനൻസിന് 28,25000 രൂപയും ഉൾപ്പെടെ ആകെ ഒരു കോടി രൂപയും തൊഴിലുറപ്പ് പദ്ധതിക്കായി 36,67,900 രൂപയും ഉൾപ്പെടെ ആകെ 1,36,67,900 രൂപയുടെ വികസന പ്രവർത്തനങ്ങളാണ് കള്ളിക്കൽ അംബേദ്കർ നഗറിൽ കുറഞ്ഞ കാലയളവിനുള്ളിൽ പ്രാവർത്തികമാക്കുന്നത്.
ഉടുമ്പന്നൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം.ലതീഷ് മുഖ്യ പ്രഭാഷണം നടത്തി. ഇടുക്കി ജില്ലാ പഞ്ചായത്ത് അംഗം ഇന്ദു സുധാകരൻ മുഖ്യാതിഥി ആയിരുന്നു. ഐ.റ്റി.ഡി.പി പ്രൊജക്ട് ഓഫീസർ ജി.അനിൽകുമാർ പദ്ധതിയെക്കുറിച്ചുള്ള റിപ്പോർട്ട് അവതരിപ്പിച്ചു. പഞ്ചായത്ത് അംഗങ്ങളായ ജിജി സുരേന്ദ്രൻ,ആൻസി സോജൻ,ആൽബർട്ട് ജോസ് , കെ.കെ. രവി,ഷൈനി സന്തോഷ് ,കെ.എസ്.ജോൺ, ടെസ്സിമോൾ മാത്യു ,മിനി ആന്റണി,മാത്യു കെ.ജോൺ,ഡാനിമോൾ വർഗീസ് , കെ.ആർ.ഗോപി ,എ.ജെ അജയ്,സി.പി. കൃഷ്ണൻ കെ.ഡി. ലിജി ,വി.എസ്.ബിന്ദുമോൾ, പി.ആർ. കൃഷ്ണൻ, കെ.എം.പുഷ്പരാജൻ,വി.ജി. അജയൻ ,അംബുജൻ ഭാസ്ക്കരൻ,ലത ജിജി,സിബി ദാമോദരൻ എന്നിവർ പങ്കെടുത്തു.