ലൈബ്രറി സയൻസ് ക്ലാസുകൾ ആരംഭിക്കുന്നു

post

വൈലോപ്പിള്ളി സംസ്‌കൃതി ഭവനും ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലെ സ്ഥാപനമായ IHRDയും ചേർന്ന് ആരംഭിക്കുന്ന ലൈബ്രറി സയൻസ് സർട്ടിഫിക്കറ്റ് കോഴ്‌സ് ക്ലാസുകൾ ആരംഭിക്കുന്നു. കോഴ്‌സിലേക്ക് രജിസ്റ്റർ ചെയ്തിട്ടുള്ള അപേക്ഷകരും രജിസ്റ്റർ ചെയ്യാൻ താത്പര്യമുള്ളവരും ബന്ധപ്പെട്ട രേഖകളുമായി ഡിസംബർ ആറിനു രാവിലെ 10 ന് തിരുവനന്തപുരം നന്തൻകോട് നളന്ദയിൽ പ്രവർത്തിക്കുന്ന വൈലോപ്പിള്ളി സംസ്‌കൃതി ഭവന്റെ ഓഫീസിൽ എത്തണം.