പോസ്റ്ററടിക്കൂ, സമ്മാനം നേടാം

സാമൂഹ്യമാധ്യമങ്ങളിലേക്ക് പോസ്റ്റര്‍ തയ്യാറാക്കി സമ്മാനം നേടാന്‍ കൊല്ലം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് അവസരം ഒരുക്കുന്നു. കൊല്ലം ജില്ലയിലുടനീളം സര്‍ക്കാര്‍ നടപ്പിലാക്കിയ വികസനപ്രവര്‍ത്തനങ്ങളുടെ ചിത്രം ഉള്‍പ്പെടുത്തി ആകര്‍ഷകമായി തയ്യാറാക്കുന്നവയ്ക്ക് വിലപ്പെട്ട പുസ്തകങ്ങള്‍ ഉള്‍പ്പടെ സമ്മാനമായി നല്‍കും. ഇന്‍സ്റ്റഗ്രം, ഫെയ്സ്ബുക്ക് തുടങ്ങിയ മാധ്യമങ്ങള്‍ക്ക് ഇണങ്ങുംവിധമുള്ള രൂപകല്പനയോടെ ഓരോ രചനകള്‍ അയക്കണം. ഏതുപ്രായക്കാര്‍ക്കും പങ്കെടുക്കാം. reelkeralaprd2025@gmail.com ഇ-മെയിലിലേക്ക് മെയ് നാലിനകം അയക്കാം.