ഉത്സവങ്ങളിലെ ആനയെഴുന്നള്ളിപ്പ്: അഞ്ചിനകം അനുമതിക്ക് അപേക്ഷിക്കണം

post

പാലക്കാട്: ശബരിമല തീര്‍ഥാടനം ആരംഭിച്ചതിന്റെ സാഹചര്യത്തില്‍ ജില്ലയില്‍ വ്യാപകമായി ആനയെഴുന്നള്ളിപ്പോടെയുള്ള അയ്യപ്പന്‍ വിളക്ക് മഹോത്സങ്ങള്‍ ആഘോഷിക്കുന്നതിന്റെ ഭാഗമായി ഉത്സവ/ നേര്‍ച്ച കമ്മറ്റികാര്‍ അതത് മാസം അഞ്ചിനകം കലക്ടറേറ്റിലോ, ഒലവക്കോട് സോഷ്യല്‍ ഫോറസ്ട്രി ഓഫീസിലോ അനുമതിക്ക് അപേക്ഷിക്കണമെന്ന് ജില്ലാ കലക്ടര്‍ ഡി. ബാലമുരളി അറിയിച്ചു. 

ആനകളെ ഉപയോഗിക്കുന്ന പുതിയ പരിപാടികള്‍ക്ക് അനുമതി നല്‍കുന്നതല്ല. മുമ്പ് രജിസ്റ്റര്‍ ചെയ്തിട്ടുള്ള ആനകളെ മാത്രമേ എഴുന്നള്ളത്തിന് അനുവദിക്കുകയുള്ളൂവെന്നും നാട്ടാന പരിപാലനചട്ടത്തിലെ വ്യവസ്ഥകള്‍ പാലിക്കാത്തവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്നും നാട്ടാന പരിപാലന ചട്ടം ജില്ലാതല മോണിറ്ററിംഗ് കമ്മിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കലക്ടര്‍ അറിയിച്ചു.