മുത്താറിപ്പീടിക - ചെറുവാഞ്ചേരി, ചുഴലി- കണ്ണാടിപ്പാറ റോഡുകളിൽ ഗതാഗത നിയന്ത്രണം

മുത്താറിപ്പീടിക - ചെറുവാഞ്ചേരി റോഡിൽ മഞ്ഞകാഞ്ഞിരത്ത് കലുങ്ക് നിർമാണവും എംഎസ്എസ് പ്രവൃത്തിയും നടക്കുന്നതിനാൽ ഏപ്രിൽ എട്ട് മുതൽ ഏപ്രിൽ ഒൻപത് വരെ ഇതുവഴിയുള്ള ഗതാഗതം പൂർണമായും നിരോധിക്കും. പാനൂർ - മുത്താറിപ്പീടിക -വരപ്ര -മഞ്ഞകാഞ്ഞിരം വള്ള്യായി - മരപ്പാലം വഴി കൂത്തുപറമ്പിലേക്ക് പോവുന്ന ബസുകൾ പാനൂർ -മുത്താറിപ്പീടിക - കല്ലറക്കൽ പള്ളി - വള്ള്യായി - മരപ്പാലം വഴി പോകണം. പാനൂർ - ചെണ്ടയാട് റൂട്ടിൽ പാടാൻ താഴെ വരെ പോവുന്ന ബസുകൾ ചെണ്ടയാട് ജംഗ്ഷനിൽ നിർത്തിയിടേണ്ടതാണ്. ഇതുവഴി കടന്നുപോകേണ്ട വാഹനങ്ങൾ അനുയോജ്യമായ മറ്റു റോഡുകൾ ഉപയോഗിക്കണമെന്ന് തലശ്ശേരി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.
തളിപ്പറമ്പ് ബ്ലോക്കിലെ പൊക്കുണ്ട് കൂനം കുളത്തൂർ കണ്ണാടിപ്പാറ നടുവിൽ റോഡിൽ ടാറിങ്ങ് പ്രവൃത്തി നടക്കുന്നതിനാൽ ചുഴലി മുതൽ കണ്ണാടിപ്പാറ കവല വരെ ഏപ്രിൽ 7 മുതൽ അഞ്ച് ദിവസത്തേക്ക് ഗതാഗതം നിരോധിക്കുമെന്ന് അക്രഡിറ്റഡ് എൻജിനീയർ അറിയിച്ചു.