അസാപ് കേരളയുടെ കമ്മ്യൂണിറ്റി സ്‌കിൽ പാർക്കുകളിൽ എക്സിക്യൂട്ടീവ് തസ്തികയിൽ നിയമനം

അസാപ് കേരളയുടെ പാലയാട്, തവനൂർ, ചാത്തന്നൂർ, ചെറിയ കലവൂർ കമ്മ്യൂണിറ്റി സ്‌കിൽ പാർക്കുകളിൽ എക്സിക്യൂട്ടീവ് തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ അപേക്ഷ ക്ഷണിച്ചു. ബിരുദവും മൂന്ന് വർഷ പ്രവൃത്തി പരിചയമോ, ബിരുദാനന്തര ബിരുദവും രണ്ട് വർഷ പ്രവൃത്തി പരിചയമോ, അല്ലെങ്കിൽ എംബിഎ യും ഒരു വർഷ പ്രവൃത്തി പരിചയവുമുള്ളവർക്ക് അപേക്ഷിക്കാം. 2025 മാർച്ച് 20 ന് 40 വയസ്സ് കവിയരുത്. എഴുത്ത് പരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും നിയമനം. https://asapkerala.gov.in/careers ലിങ്ക് വഴി ഏപ്രിൽ നാല് വരെ അപേക്ഷിക്കാം.