ഫാമിലി കൗൺസിലിംഗ് കേന്ദ്രങ്ങളിൽ കൗൺസിലർ നിയമനം

post

കണ്ണൂർ ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയുടെ സമവായം സ്‌കീം പ്രകാരം ഫാമിലി കൗൺസിലിംഗ് കേന്ദ്രങ്ങളിൽ കൗൺസലർമാരെ നിയമിക്കുന്നു. മുഴുവൻ സമയ ബി.എ / ബി.എസ്.സി /എം.എ /എം.എസ്.സി സൈക്കോളജി, ക്ലിനിക്കൽ/ കൗൺസിലിംഗ് അല്ലെങ്കിൽ അപ്ലൈഡ് സൈക്കോളജിയിൽ സ്‌പെഷലൈസേഷൻ അല്ലെങ്കിൽ മാസ്റ്റേർസ് ഇൻ സോഷ്യൽ വർക്ക് (മുഴുവൻ സമയം), പോസ്റ്റ് ഗ്രാജ്വേറ്റ് സർട്ടിഫിക്കറ്റ്/ഫാമിലി കൗൺസിലിംഗിൽ ഡിപ്ലോമ, മൂന്ന് വർഷത്തെ പ്രവർത്തി പരിചയം എന്നീ യോഗ്യതകളുള്ള 30 വയസ്സിനു മുകളിലുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷകർ ബയോഡാറ്റയോടൊപ്പം ഫോട്ടോ, യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് എന്നിവ സഹിതം ഏപ്രിൽ ഏഴിന് വൈകുന്നേരം അഞ്ചിനകം തലശ്ശേരി ജില്ലാ കോടതിയിലെ ജില്ലാ നിയമസേവന അതോറിറ്റി ഓഫീസിൽ ലഭ്യമാക്കണം. ഫോൺ : 04902344666