ഫ്രീഡം ഫുഡ് ഫാക്ടറിയിൽ സെയിൽസ്മാൻ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

post

കണ്ണൂർ സെൻട്രൽ പ്രിസൺ ആന്റ് കറക്ഷണൽ ഹോമിലെ ഫ്രീഡം ഫുഡ് ഫാക്ടറിയിൽ സെയിൽസ്മാൻ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. 179 ദിവസത്തേക്ക് മാത്രമാണ് നിയമനം. ഉദ്യോഗാർഥികൾ വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, ഡ്രൈവിം​ഗ് ലൈ

സൻസ്, താമസ പരിധിയിലെ പോലീസ് സ്റ്റേഷനിൽ നിന്നും ലഭിക്കുന്ന നോൺ ഇൻവോൾവ്മെന്റ് ഇൻ ഒഫൻസ് സർട്ടിഫിക്കറ്റ് എന്നിവയുടെ അസ്സലും പകർപ്പും സഹിതം സെൻട്രൽ പ്രിസൺ ആന്റ് കറക്ഷണൽ ഹോം സൂപ്രണ്ട് മുമ്പാകെ ഏപ്രിൽ പത്ത് രാവിലെ 11 ന് ഹാജരാകണം. ഫോർ വീലർ ലൈസൻസ് ഉള്ളവരായിരിക്കണം. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേനെ അസിസ്റ്റന്റ് പ്രിസൺ ഓഫീസർ തസ്തികയിൽ ജോലി ചെയ്തവർക്ക് മുൻഗണന ലഭിക്കും. ഫോൺ: 0497 2746141, 2747180