അവധിക്കാല തൊഴില്‍ പരിശീലന കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

ബി എസ് എസ് ജില്ലാ സെന്ററില്‍ അവധിക്കാല തൊഴില്‍ പരിശീലന കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സ്മാര്‍ട്ട് ഇംഗ്ലീഷ് ഫൗണ്ടേഷന്‍, മേക്കിങ് ആന്‍ഡ് ഫാഷന്‍ ഡിസൈനിങ്, കട്ടിംഗ് ആന്റ് ടൈലറിംഗ്, വിവിധതരം എംബ്രോയ്ഡറികള്‍, ഫാബ്രിക്ക് പെയിന്റിംഗ്, ഫ്‌ളവര്‍ ടെക്‌നോളജി ആന്‍ഡ് ഹാന്റിക്രാഫ്റ്റ്, കുക്കറി എന്നിവയാണ് കോഴ്‌സുകള്‍. അപേക്ഷ ഏപ്രില്‍ അഞ്ചിനകം പ്രോജക്ട് ഡയറക്ടര്‍, ഭാരത് സേവക് സമാജ്, ഹൈസ്‌കൂള്‍ ജംഗ്ഷന്‍, കോട്ടമുക്ക് റോഡ്, കൊല്ലം -13 വിലാസത്തില്‍ ലഭിക്കണം ഫോണ്‍: 0474 2797478.