വലിയന്നൂർ നോർത്ത് യു.പി സ്കൂൾ റോഡ് ഉദ്ഘാടനം ചെയ്തു

സംസ്ഥാന സർക്കാർ റീ ബിൽഡ് കേരളയിൽ ഉൾപ്പെടുത്തി നിർമിച്ച കൂലോത്ത് വളപ്പ് വലിയന്നൂർ നോർത്ത് യു.പി സ്കൂൾ റോഡ് രജിസ്ട്രേഷൻ മ്യൂസിയം പുരാവസ്തു പുരാരേഖ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. 40 ലക്ഷം രൂപയാണ് നിർമാണ ചെലവ്. കോർപറേഷൻ കൗൺസിലർ പി.കെ അബ്ദുൾ റസാക്ക് അധ്യക്ഷനായി. സി.കെ രാഘവൻ മാസ്റ്റർ, പി. കുട്ടികൃഷ്ണൻ, വി.വി ശശീന്ദ്രൻ, പി. അനിൽകുമാർ, അബ്ദുൾ ലത്തീഫ്, കെ.പി പ്രശാന്തൻ, ഒ.വി വിനോദ് മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു.