മഞ്ചേരി മെഡിക്കല്‍ കോളേജിലെ കോവിഡ് 19 ലാബ്: നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ജില്ലാ കലക്ടര്‍ വിലയിരുത്തി

post

മലപ്പുറം:  കോവിഡ് 19 പരിശോധനക്കായി മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ഒരുക്കുന്ന ആര്‍.ടി.പി.സി.ആര്‍ ലാബിന്റെ നിര്‍മ്മാണ പുരോഗതി ജില്ലാ കലക്ടര്‍ ജാഫര്‍ മലിക് നേരിട്ടെത്തി വിലയിരുത്തി. അവശ്യ ഉപകരണങ്ങളും ഐ.സി.എം.ആര്‍ അംഗീകാരവും ലഭിച്ചാല്‍ ഏപ്രില്‍ 10നകം പ്രവര്‍ത്തനം ആരംഭിക്കാമെന്ന് മെഡിക്കല്‍ കോളേജ് അധികൃതര്‍ കലക്ടറെ അറിയിച്ചു. 

പ്രധാന ഉപരണങ്ങളായ പി.സി.ആര്‍ തെര്‍മല്‍ സൈക്‌ളര്‍, ബയോ സേഫ്റ്റി കാബിനറ്റ്‌സ് എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ കലക്ടര്‍ക്ക് പരിചയപ്പെടുത്തി. മെഡിക്കല്‍ കോളേജ് പ്രിന്‍സിപല്‍ ഡോ. എം.പി ശശി, നോഡല്‍ ഓഫീസര്‍ ഡോ. ഷിനാസ് ബാബു, മൈക്രോബയോളജി വിഭാഗം മേധാവി ഡോ. പി.എം അനിത, കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗം മേധാവി ഡോ. അസ്മ, മൈക്രോബയോളജി പ്രൊഫസര്‍ ഡോ. കെ. പുഷ്പ, ഡോ. ഷാഹുല്‍ ഹമീദ്, സീനിയര്‍ സൂപ്രണ്ട് ബഷീര്‍ ആലങ്ങാടന്‍, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ നാസര്‍ എന്നിവര്‍ പങ്കെടുത്തു.