പാലിയേറ്റീവ് കുടുംബസംഗമം

ഇത്തിക്കര ബ്ലോക്ക് പഞ്ചായത്തിന്റെയും കലയ്ക്കോട് സാമൂഹികാരോഗ്യ കേന്ദ്രത്തിന്റെയും നേതൃത്വത്തില്‍ 2024-25 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പാക്കുന്ന സെക്കന്‍ഡറിതല സാന്ത്വന പരിചരണ പദ്ധതിയുടെ ഭാഗമായ പാലിയേറ്റീവ് കുടുംബസംഗമം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. എം.കെ ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്തു.
വൈസ് പ്രസിഡന്റ് നിര്‍മല വര്‍ഗീസ് അധ്യക്ഷയായി. ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ മനോജ് ബോധവത്കരണ ക്ലാസ് നയിച്ചു. പൂതക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അമ്മിണിയമ്മ, ബ്ലോക്ക് സ്ഥിരം സമിതി അധ്യക്ഷ സനിത രാജീവ്, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ എന്‍. ശര്‍മ, സി. ശകുന്തള, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ എന്‍. സദാനന്ദന്‍ പിള്ള, എ. ദസ്തകീര്‍, സരിത പ്രതാപ്, സിനി അജയന്‍, ബിന്ദു ഷിബു, ആശ ടീച്ചര്‍, എസ്.ആര്‍ രോഹിണി, സെക്രട്ടറി എന്‍. ഷിബി തുടങ്ങിയവര്‍ സംസാരിച്ചു. പരിപാടിയുടെ ഭാഗമായി കിറ്റ് വിതരണവും നടന്നു. പാലിയേറ്റീവ് കെയര്‍ കുടുംബ അംഗങ്ങള്‍, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍, പഞ്ചായത്ത് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.