സ്വകാര്യ സ്ഥാപനങ്ങളിലെ ജോലി ഒഴിവുകളിലേക്ക് സൗജന്യ പ്ലേസ്മെന്റ് ഡ്രൈവ്

കണ്ണൂർ യൂണിവേഴ്സിറ്റി എംപ്ലോയ്മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോ ആന്റ് മോഡൽ കരിയർ സെന്ററിന്റെ ആഭിമുഖ്യത്തിൽ വിവിധ സ്വകാര്യ സ്ഥാപനങ്ങളിലെ ജോലി ഒഴിവുകളിലേക്ക് മാർച്ച് 22 ന് രാവിലെ പത്ത് മുതൽ ഉച്ചക്ക് ഒന്നുവരെ ''പ്രയുക്തി'' എന്നപേരിൽ സൗജന്യ പ്ലേസ്മെന്റ് ഡ്രൈവ് സംഘടിപ്പിക്കും. ഡവലപ്പ്മെന്റ് മാനേജർ, ഷോറൂം മാനേജർ, ഫ്ളോർ മാനേജർ, ബില്ലിംഗ് സ്റ്റാഫ്, കസ്റ്റമർ റിലേഷൻ എക്സിക്യൂട്ടീവ്, കുക്ക്, ഇംഗ്ലീഷ് ടീച്ചർ, അക്കൗണ്ടന്റ്, ടെലികോളർ, അക്കാഡമിക്ക് കോ-ഓർഡിനേറ്റർ, അക്കാഡമിക്ക് കൗൺസിലർ തസ്തികകളിലാണ് ഒഴിവുകൾ. പ്ലസ്ടു, ഡിഗ്രി യോഗ്യതയുള്ള ഉദ്യോഗാർഥികൾ താവക്കരയിലെ യൂണിവേഴ്സിറ്റി എംപ്ലോയ്മെന്റ് ഇൻഫർമേഷൻ ആന്റ് ഗൈഡൻസ് ബ്യൂറോയിൽ സർട്ടിഫിക്കറ്റുകളും മൂന്ന് സെറ്റ് ബയോഡാറ്റയും സഹിതം എത്തണം. ഫോൺ : 04972703130