സ്കൂൾ വിദ്യാർത്ഥികൾക്കായി അവധിക്കാല തൊഴിലധിഷ്ഠിത കോഴ്സുകള്‍

തോട്ടട ഗവ ഐ.ടി.ഐയില്‍ സ്കൂൾ വിദ്യാർത്ഥികൾക്കായി ഐ.എം.സി നടത്തുന്ന അവധിക്കാല തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. മൊബൈല്‍ ഫോണ്‍ ടെക്നീഷ്യന്‍, റോബോട്ടിക്സ് എഞ്ചിനീയറിങ് കോഴ്സുകളിലേക്കാണ് പ്രവേശനം. രണ്ടു മാസമാണ് കോഴ്സ് കാലാവധി. ഫോണ്‍ : 9745479354